Wednesday, May 06, 2009

ഊര് ചുറ്റല്‍ - ഒരു യാത്ര വിവരണം

ചെല്ലക്കിളി, ദോ ഞാ തിരിച്ചെത്തി കേട്ടോ.. യെവടേം ഒലിച്ച് പോയില്ല.. തള്ളെ അത്ത് കേമമായി.. കഴിഞ്ഞോണ ഞാഇ പറഞ്ഞില്ലെടെ വന്നിട്ട് കാര്യങ്ങളൊക്കെ പറയാന്ന്. എടേ, എന്തരായാലും പോളപ്പനാരുന്നു കേട്ടോ.. പിള്ളകള് കലിപ്പ് തീരണ വരെ പടമെടുത്തതുകൊണ്ട് കാര്യങ്ങളൊക്കെ നല്ല വെടിപ്പായിട്ടു കാണിച്ചു തരം. ദേ കൊതികള് തീരണ വരെ കാണടെ..
കോഴിക്കോട്ടെ തോണി സവാരി.. ഫാഗ്യം.. തോണി മറിഞ്ഞില്ല..
യെവനാണ് ശരിക്കും പുലി.. അവന്റെ ഇരിപ്പ് കണ്ടില്ലേ..തള്ളെ കലിപ്പ് തീരനില്ലലോ..
കടാപ്പുറം..
അങ്ങനെ ഞാനും പട്ടം പറത്തി.. തിരുന്തുരത്ത് അപ്പികള് നോക്കി.. നടന്നില്ല..
യെവനാണ് പൈതല്‍ മല.. പൊക്കം ചോയിക്കരുത്.. ലത് ഫൌള്‍ ആണ്.. ഇതിന്‍റെ ലോ മൂല വരെ നടന്ന്..
തള്ളെ , ഇതാണ് കോട.. നല്ല സൊയമ്പന്‍ കോടമഞ്ഞ്‌..
യെവന്മാര് പുലികളാണ് കേട്ടാ..
തള്ളെ.. കലിപ്പുകള് തന്നെ..യെവനാണ് ഞാഇ പറഞ്ഞ അട്ട..
അടുത്ത പൊങ്കാലയ്ക്ക് കോളം വെക്കാം.. കാക്കകള് തോനെ പേടിക്കും..
ഞാഇ പറഞ്ഞില്ലേ.. കലിപ്പ് പടം പിടുത്തമാണെന്ന്..
പോളപ്പനല്ലേ?
കമ്മ്യൂണിസ്റ്റ് തറവാട്ടില്‍..
യെവടെ ഒരൊത്ത രാജവെമ്പാല. ഒരൊന്നൊന്നര സാധനം തന്നെ..
ഇതെന്തര് പൂരം.. അപ്പികള് തിരുന്തരത്തൂട്ട്‌ വരീ..
വെല്ല്യ വല്ല്യ മനുഷേന്മാര് അങ്ങ് പപ്പനാവന്റെ മണ്ണിന്നു വന്നു കെടക്കണ സ്ഥലമാ..
ഇതൊക്കെ പോരാഞ്ഞാണ് തോട്ടി ചാട്ടോം കുളീം ( തള്ളെ.. അതും നടന്ന്.. ഒള്ളതാണ്..). പക്ഷേങ്കി അവടെ പടം പിടിക്കാന്‍ പറ്റുമോടെ?? നല്ല പുകിലായിരിക്കും..
എന്തരായാലും ഒരിക്ക കൂടെ ഈ വഴി വരേണ്ടി വരും.. അത് വരേയ്ക്കും
അരുമയാന ചിന്ന പൈതങ്ങളെ, ഉങ്കള്‍ക്കെന്‍ താഴ്മയാല്‍ വണക്കം.

"സുലാന്‍"

2 comments:

Unknown said...

good comments in your poster!
i like it very munch

Unknown said...

തള്ളെ ..ഗോള്ളം