Monday, July 14, 2008

ഒരു സെമസ്റ്റര്‍ ആരംഭം

സുഹൃത്തേ....
വീണ്ടും വിരസമായ അദ്ധ്യയനദിവസങ്ങള്‍ വന്നുചേരുന്നു. ജീവനില്ലാത്ത ചുമരുകളും, ബെഞ്ചുകളും, ബോര്‍ഡുകളും , നമ്മുടെ വേദനയറിയുന്ന നോട്ടുകളും, ആരെയും വേദനിപ്പിക്കാത്ത ലക്ചററും ഇനിയുമങ്ങോട്ട്‌ വീണ്ടും കാത്തിരിക്കുന്നു. വേദനയോടെ നീട്ടി വിരിച്ച ദിനവീഥിയിലൂടെ...

നടന്നകലുന്ന ദിനങ്ങള്‍ നമ്മെ ഭാവിയുടെ കരാളഹസ്തത്തിലേക്ക്‌ പറഞ്ഞയക്കുകയാണ്‌.....

ഭാവിയുടെ നട്ടംതിരിയലില്‍ സുഖം പകരുന്ന ഓര്‍മയായീ സൗഹൃദം മാത്രം...കല്‍കണ്ടകനിയുടെ മാധുര്യം തുളുംബുന്ന നല്ല നിറമുള്ള സൗഹൃദം മാത്രം....അത്‌ ക്ലാസ്സ്‌മുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങരുത്‌...

വിശാലമായ ഗാലറിയില്‍.....
തണലേകും മെക്‍ട്രീയുടെ അടിയില്‍....
എം .എച്‌ഇലെ വിശാലമായ മുറികളില്‍...
കാന്റീനിലെ മണമേകും ചില്ലരമാലയുടെ ചാരേ...

ഇത്ര വിശാലമായ കോളേജ്‌ ക്യാമ്പസിന്റെ ഹൃദയമായ ഭാഗങ്ങളില്‍ നമ്മുടെ സൗഹൃദം പരത്തുവാന്‍ ഇറങ്ങൂ സുഹൃത്തേ.... ഇറങ്ങൂ....


മാസ്സ്‌കട്ട്‌ പ്രചാരണാര്‍ത്ഥം....
M.P.A
മാസ്സ്‌കട്ട്‌ പ്രീമിയര്‍ അസ്സോസിയേഷന്‍

1 comment:

Nivil Jacob said...

this's an in-class memo... we have a lot of this usually reserver for organising a mass cut... it's always fun to read it and i thought i'd put it up for u all...