Friday, February 27, 2009

ഏകപക്ഷീയം, ഏഴാം തവണയും.

അരാഷ്ട്രീയ വാദികള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും ശക്തമായ ഭാഷയില്‍ മറുപടി കൊടുത്തുകൊണ്ട് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഏകപക്ഷീയമായി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പാനല്‍ വിജയിച്ചിരിക്കുന്നു.
S F I സംസ്ഥാന കമ്മറ്റി അംഗവും മുന്‍ ജി ഇ സി യൂണിറ്റ് സെക്രട്ടറിയും ആയ സഖാവ് രതീഷ്‌ കുമാര്‍ കെ മാണിക്യമംഗലം പാനലിനെ വിദ്യാര്‍ത്ധികള്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ച്ചയായ 30 കൊല്ലം ഒരു വിദ്യാത്ധി പ്രസ്ഥാനം ഒരു പ്രൊഫഷനല്‍ ക്യാമ്പസില്‍ ഇത്ര ശക്തമായ നിലയില്‍ പ്രവര്‍ത്തിക്കുക എന്നത് ഏതൊരു സഖാവിനും അഭിമാനിക്കാനുള്ള കാര്യമാണെന്ന് സഖാവ് ഓര്‍മിപ്പിച്ചു.

(.രതീഷേട്ടന്‍ പാനല്‍ പ്രഖ്യാപിക്കുന്നു)

ജി സി യൂണിറ്റ് പ്രസിണ്ട് ശ്രീജിത്ത് പ്രഭുദ്ധന്‍ അധ്യക്ഷത വഹിച്ചു. ഇവരാണ് ജി സി യൂണിയനെ നയിക്കാന്‍ ജി സി യാല്‍ തിരഞ്ഞെടുക്കപെട്ട പുതിയ യൂണിയന്‍ ഭാരവാഹികള്‍.

ചെയര്‍മാന്‍ - ഷിബിന്‍ അശോക്

ജനറല്‍ സെക്രട്ടറി - അരുണ്‍ രാധാകൃഷ്ണന്‍

വൈസ് ചെയര്‍പെര്‍സണ്‍ - ദിവ്യ എം

ജോയിന്റ് സെക്രട്ടറി - നിജി നടരാജന്‍

യു യു സി - രാഹുല്‍ ആര്‍

യു യു സി- സിദ്ധാര്‍ഥ് ടി


ജനറല്‍ ക്യാപ്റ്റന്‍ - പ്രദോഷ് എ സി

മാഗസിന്‍ എഡിറ്റര്‍ -നിഖില്‍ ആര്‍ കൃഷ്ണന്‍

ഫൈന്‍ ആര്‍ട്സ് സെക്രട്ടറി -മുഹമ്മദ് ആല്‍ബിന്‍

ഇവരോടൊപ്പം 8 അസോസിയേന്‍ സെക്രട്ടറിമാരും 5 ഇയര്‍ റെപ്മാരും ഉള്‍പെട്ടതാണ് പാനല്‍. പ്രിന്‍സിപ്പല്‍ പ്രൊഫ. വിജയന്‍രാജ സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു.


(ചെയര്‍മാന്റെ സത്യപ്രതിജ്ഞ)

മെക്കിന്റെ സെക്രട്ടറി ആയി എന്‍റെ സഹപാഠിയും ഉറ്റ ചങ്ങാതിയുമായ നന്ദു സത്യപ്രതിജ്ഞ ചെയ്തു. മുകളില്‍ പറഞ്ഞ ഒന്‍പതു ജനറല്‍ സീറ്റില്‍ അഞ്ചു പേരും മെക്കാനിക്കല്‍ ആണ്. അതില്‍ നാല് പേര്‍ എന്‍റെ സഹപാഠികളും ആണ്. ഞങ്ങള്‍ വലിയ പുള്ളികളല്ലേ.?

No comments: