എനിക്ക് ഭ്രാന്തുപിടിച്ച്ചതൊന്നുമല്ല. പരീക്ഷക്ക് എഴുതാന്‍ ഒന്നുമില്ലാതിരുന്ന അവസരത്തില്‍ എന്നിലെ കലാ(കൊലാ)കാരന് ഉണര്ന്നതാണ്. പരീക്ഷകള്‍ മനുഷ്യന്റെ കലാവാസനയെ ഉണര്‍ത്തും. എത്ര സത്യം. തുടര്‍ന്ന് വായിക്കുക ...
ഈ കരയില്‍ നില്ക്കുമ്പോള് ഞാന്‍ ഭയപ്പെടുന്നു. ജീവിതത്തിന്റെ തിരക്കില്‍ നിന്ന് ഒരു ആശ്വാസത്തിന് വേണ്ടിയാണ് ഞാന്‍ ഇവിടെ വരാറ്. നിത്യവും തുടര്‍ന്ന് പോകുന്ന തിരക്കിന്റെ ചര്യയില്‍ നിന്ന് ഒരു മോചനം. നാളയെക്കുറിച്ച് ചിന്തയില്ലാതെ ഏതാനം സമയം. മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കാതെ എന്റെ മാത്രം സ്വകാര്യതയിലേക്ക് ചേര്‍ത്ത് വയ്ക്കാന്‍. മനംമടുപ്പികുന്ന ജീവിത യാഥാര്‍ത്യങ്ങളില്‍ നിന്ന് നിര്‍വികാരതയുടെ അകലങ്ങളിലേക്ക്. മറ്റൊന്നിനേ പറ്റിയും ചിന്തിക്കാതെ, തടസങ്ങളെ അതിജീവിചൊഴുകുന്ന ഈ പുഴക്കരയില്‍.
ഞാന്‍ ഭയപ്പെടുന്നു. ഒറ്റപെടലിന്റെ ഏകാന്തതയില്‍ നിഇന്നു കഴിഞ്ഞ കാലത്തിന്റെ ഏടുകള്‍ മറിക്കുമ്പോള്‍. നഷ്ടപെട്ടതിനെപറ്റി എനിക്ക് വിഷമം തോന്നുന്നില്ല. വീണ്ടും നഷ്ടപെടുമോ എന്ന ഭയം. ഒന്നും നേടാതെ ആര്‍ക്കുമൊന്നും നഷ്ടപെടുന്നില്ല.
നേടണം എന്ന വാശിയെ നഷ്ടപെടുമോ എന്ന ഭയം കൊണ്ട് കുഴിച്ചുമൂടി ഞാന്‍ തിരിച്ചുപോന്നു.
കാലി പേപ്പര്‍ സാറിന് കൊടുത്തു ഞാനും ഇറങ്ങിപോന്നു.