അങ്ങിനെ G E C യിലെ ജീവിതത്തിനു തിരശീല വീഴാന്‍ പോകുന്നു.. നാല് വര്‍ഷമായി ജീവിതത്തിന്റെ ഭാഗമായിരുന്ന G E C. അല്ല ജീവിതം തന്നേയായിരുന്ന G E C. ഇനിയും ഈ വഴി വരേണ്ടി വന്നേക്കാം. പക്ഷെ അന്നൊക്കെ കഴിഞ്ഞ കാലങ്ങളെ കുറിച്ചുള്ള ഓര്‍മകളുടെ ഭാണ്ടവും പേറി മാത്രം.
അപ്പച്ചന്റെ കടയും സുന്ദരേട്ടന്റെ ചായയും ഇനി സുഖമുല് ഓര്‍മ്മകള്‍. ഗ്യാലറിയിലെ സായാഹ്നനങ്ങളും എം എച് ലെ രാത്രികളും ഇനി ഓര്‍മകളില്‍ മാത്രം. വര്‍ഗീസേട്ടന്റെ പട്ടിയിറച്ചി പേടിപെടുത്തുന്ന ഒരു ഓര്‍മയായും പരീക്ഷാ തലേന്നത്തെ നൈറ്റ് ഔട്ടുകള്‍ ഇനി മക്കള്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള കഥകള്‍ മാത്രമായും ചുരുങ്ങം.
ഈ ബ്ലോഗിന് പുതിയ പോസ്റ്റുകള്‍ ഏതാനം മാസങ്ങള്‍ക്കകം അന്യമാകും. പക്ഷെ ഈ ഓര്‍മ്മകള്‍ എന്നെന്നും നിലനില്ക്കും. ഈ കലാലയത്തെ പോലെ..
എന്തുതന്നെയായാലും ജീവിതത്തിലെ മറക്കാനാകാത്ത ഒരായിരം ഓര്‍മകളെയും പിരിയാനാവാത്ത ഒത്തിരി കൂട്ടുകാരെയും തന്ന കലാലയമേ, വാഴ്ക വാഴ്ക വാഴ്ക..